p

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ നടൻ ദിലീപിന് കൈമാറിയ 'വി.ഐ.പി'യുടെ ശബ്ദസാമ്പിളുകൾ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചു. ദിലീപിന്റെ അടുപ്പക്കാരായ മൂന്നുപേർ സംശയമുനയിൽ ഉണ്ടായിരുന്നെങ്കിലും അന്വേഷണം ഒരാളിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ശബ്ദസാമ്പിളുകൾ കേട്ട് സംവിധായകൻ ബാലചന്ദ്രകുമാർ ഇക്കാര്യം ഉറപ്പിക്കണം. ഇതുമാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലെ ഒരെയൊരു കടമ്പ. ശബ്ദസാമ്പിളുകൾ ഇന്നോ നാളെയോ ബാലചന്ദ്രകുമാറിനെ കേൾപ്പിക്കും. മൂന്നുപേരെയും ബാലചന്ദ്രകുമാറിന്റെ മുന്നിലെക്കെത്തിച്ചേക്കാനും സാദ്ധ്യതയുണ്ട്. ഈ നടപടികൾ പൂർത്തിയാകുന്നതോടെ കേസന്വേഷണത്തിൽ വഴിത്തിരിവാകുന്ന വി.ഐ.പി ഇരുട്ടിൽനിന്ന് വെളിച്ചത്തുവരും.

അന്വേഷണോദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആറാംപ്രതിയാണ് വി.ഐ.പി. ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടുത്തദിവസം കോടതിയിൽ സമ‌ർപ്പിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ 'കേരളകൗമുദി'യോട് പറഞ്ഞു. ഇരുപതിനാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.

കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി മെഹ്ബൂബാണ് വി.ഐ.പിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ബാലചന്ദ്രകുമാ‌ർ ഇക്കാര്യം ശരിവച്ചിട്ടില്ല. സംശയിക്കുന്നയാളെ ഉടൻ ചോദ്യംചെയ്യാനും സാദ്ധ്യതയുണ്ട്. 2017 നവംബ‌ർ 15ന് ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന സമയത്ത് ‘ഇക്ക’ എന്ന് ദിലീപും കാവ്യയും വിശേഷിപ്പിക്കുന്ന ഒരാൾ എത്തുകയും ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് കൈമാറുകയും ചെയ്തുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. കോട്ടയം സ്വദേശിയെ ദിലീപ് ഇങ്ങ​നെയാണ് വിളിക്കുന്നത്. എന്നാൽ വി.ഐ.പി താനല്ലെന്നും ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും പറഞ്ഞ് മെഹ്ബൂബ് രംഗത്തുവന്നു. ഒരിക്കൽ മാത്രമേ ദിലീപിന്റെ വീട്ടിൽ പോയിട്ടുള്ളൂ. അത് മൂന്നുകൊല്ലം മുമ്പാണ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് അറിയില്ല. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. 'ദേ പുട്ടി'ന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അന്ന് ചെല്ലുമ്പോൾ കാവ്യയും ഉണ്ടായിരുന്നു. ഹോട്ടൽ ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് പോയത്. കേസുമായി ഒരു ബന്ധവുമില്ല.

അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വിളിച്ചിട്ടില്ലെന്നും വ്യവസായി പറഞ്ഞു.

പൾസർ സുനി നടിയെ അക്രമിക്കുന്ന ദൃശ്യം കാണാൻ വി.ഐ.പി കൈമാറിയ പെൻഡ്രൈവ് ലാപ്ടോപ്പിൽ ഘടിപ്പിച്ചശേഷം ദിലീപ് തന്നെ ക്ഷണിച്ചുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. വി.ഐ.പിയെപ്പോലെയായിരുന്നു പെൻഡ്രൈവുമായി എത്തിയ ആളുടെ പെരുമാറ്റം. അന്നൊരു തവണമാത്രമേ ഇദ്ദേഹത്തെ താൻ കണ്ടിട്ടുള്ളു. ദിലീപിനെ അറസ്റ്റുചെയ്ത അന്വേഷണ ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നിലിരുന്ന് ചീത്ത പറഞ്ഞാൽ മാത്രമേ തനിക്ക് സമാധാനം ലഭിക്കൂവെന്ന് വി.ഐ.പി പറഞ്ഞതായും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിരുന്നു.

ആറിൽനിന്ന് ഒന്നിലേക്ക്

ആറ് ചിത്രങ്ങളാണ് അന്വേഷണസംഘം ബാലചന്ദ്രകുമാറിനെ കാണിച്ചത്. ഇതിൽ മൂന്നെണ്ണം സംശയം തോന്നി മാറ്റിവച്ചു. ഇതിലൊന്നിലേക്കാണ് അന്വേഷണം കേന്ദ്രീകരി​ക്കുന്നത്. സംശയിക്കുന്ന മൂന്നുപേരൂടെ ശബ്ദസാമ്പിളുകളാണ് അന്വേഷണസംഘം ശേഖരിച്ചിട്ടുള്ളത്. ബാലചന്ദ്രകുമാറിൽനിന്ന് അന്വേഷണസംഘം വീണ്ടും മൊഴിയെടുക്കും. ഇതി​യായി​ പൊലീസ് ഉടനെ തിരുവനന്തപുരത്തെത്തും.

ദി​ലീ​പ് ​ഉ​ൾ​പ്പെ​ട്ട​ ​ഗൂ​ഢാ​ലോ​ചന
കേ​സി​ലെ​ ​വി.​ഐ.​പി​ ​താ​ന​ല്ല

​പ്ര​വാ​സി​ ​വ്യ​വ​സാ​യി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം

കോ​ട്ട​യം​:​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​വ​ക​വ​രു​ത്താ​ൻ​ ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തി​യെ​ന്ന​ ​കേ​സി​ലെ​ ​വി.​ഐ.​പി.​ ​താ​ന​ല്ലെ​ന്ന് ​കോ​ട്ട​യം​ ​താ​ഴ​ത്ത​ങ്ങാ​ടി​ ​സ്വ​ദേ​ശി​യും​ ​ഹോ​ട്ട​ൽ​ ​ഉ​ട​മ​യും​ ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​യു​മാ​യ​ ​മെ​ഹ​ബൂ​ബ് ​അ​ബ്ദു​ള്ള.
'​ദേ​ ​പു​ട്ട് ​'​ക​ട​യു​ടെ​ ​ഖ​ത്ത​ർ​ ​ശാ​ഖ​ ​തു​റ​ക്കു​ന്ന​തി​ന് ​ക്ഷ​ണി​ക്കാ​ൻ​ ​മൂ​ന്ന് ​വ​ർ​ഷം​ ​മു​മ്പ് ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ൽ​ ​പോ​യി​രു​ന്നു.​ ​ഹോ​ട്ട​ൽ​ ​പാ​ർ​ട്ണ​റാ​യ​തി​നാ​ൽ​ ​ബി​സി​ന​സ് ​കാ​ര്യ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​സം​സാ​രി​ച്ച​ത്.
സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​ ​അ​റി​യി​ല്ല.​ ​ദീ​ലീ​പി​ന്റെ​ ​അ​നി​യ​നു​മാ​യോ,​ ​അ​ളി​യ​നു​മാ​യോ​ ​പ​രി​ച​യ​മി​ല്ല.​ ​ദി​ലീ​പി​ൽ​ ​നി​ന്ന് ​മോ​ശം​ ​അ​നു​ഭ​വം​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​അ​ന്വേ​ഷി​ക്ക​ട്ടെ.​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ആ​രും​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ളി​ച്ചി​ട്ടി​ല്ല.​ ​വി​ളി​ച്ചാ​ൽ​ ​സ​ഹ​ക​രി​ക്കും.​ ​നു​ണ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​വ​രെ​ ​ത​യ്യാ​റാ​ണ്.
താ​നു​മാ​യി​ ​ചേ​ർ​ത്ത് ​ക​ഥ​ക​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി​ ​സൃ​ഹൃ​ത്തു​ക്ക​ൾ​ ​പ​റ​ഞ്ഞി​നെ​ത്തു​ട​ർ​ന്നാ​ണ് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കു​ന്ന​ത്.​ ​മ​ന്ത്രി​മാ​രു​മാ​യി​ ​അ​ടു​പ്പ​മി​ല്ല.​ ​ഗ​ൾ​ഫി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​ഹോ​ട്ട​ൽ​ ​ബി​സി​ന​സ് ​ന​ട​ത്തു​ന്നു​ണ്ട്.​ ​ഇ​ക്ക​ ​എ​ന്നാ​ണ് ​ദി​ലീ​പ് ​വി​ളി​ക്കു​ന്ന​ത്.​ ​ദി​ലീ​പി​നെ​ ​കാ​ണാ​ൻ​ ​ചെ​ന്ന​പ്പോ​ൾ​ ​കാ​വ്യ​യും​ ​അ​വ​രു​ടെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ന​ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​ദി​ലീ​പ് ​ജാ​മ്യ​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ ​ശേ​ഷ​മാ​ണോ​ ​കാ​ണാ​ൻ​ ​പോ​യ​തെ​ന്ന് ​ഓ​ർ​മ്മ​യി​ല്ലെ​ന്നും​ ​മെ​ഹ​ബൂ​ബ് ​പ​റ​ഞ്ഞു