കി​ഴ​ക്ക​മ്പ​ലം​:​ ​കി​ഴ​ക്ക​മ്പ​ലം​ ​നെ​ല്ലാ​ട് ​റോ​ഡ്,​ ​നെ​ല്ലാ​ട് ​റോ​ഡ് ​വാ​ട്സ് ​ആ​പ്പ് ​കൂ​ട്ടാ​യ്മ​ ​ന​ല്കി​യ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​രി​ഗ​ണി​ച്ചു.​ ​ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ ​റോ​ഡി​ന്റെ​ 8​ ​കി​ലോ​മീ​റ്റ​ർ​ ​ദു​രം​ 2​ ​മാ​സം​ ​കൊ​ണ്ട് ​പ​ണി​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​പൊ​തു​മ​രാ​മ​ത്ത് ​ചീ​ഫ് ​എ​ൻ​ജി​നീ​യ​ർ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​കോ​ട​തി​ ​റോ​ഡി​ലു​യ​രു​ന്ന​ ​പൊ​ടി​യെ​പ​റ്റി​യു​ള്ള​ ​നാ​ട്ടു​കാ​രു​ടെ​ ​പ​രാ​തി​യി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പൊ​ടി​ ​ഒ​തു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ദ്രു​ത​ഗ​തി​യ​ലു​ണ്ടാ​കു​മെ​ന്ന് ​കേ​സി​ൽ​ ​സ​ർ​ക്കാ​രി​നു​ ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​സീ​നി​യ​ർ​ ​ഗ​വ.​ ​പ്ളീ​ഡ​ർ​ ​കെ.​വി.​ ​മ​നോ​ജ് ​കു​മാ​ർ​ ​കോ​ട​തി​യെ​ ​അ​റി​യി​ച്ചു.​ ​വെ​റ്റ് ​മി​ക്സും ഡെ​ൻ​സ് ​ബി​റ്റു​മി​നും​ ​ഉ​പ​യോ​ഗി​ച്ച് ​ടാ​റിം​ഗ് ​ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​ക്ക് ​തു​ട​ർ​ച്ച​യാ​യി​ ​വാ​ട്സ് ​ആ​പ്പ് ​കൂ​ട്ടാ​യ്മ​ ​റോ​ഡ് ​ബി.​എം,​ ​ബി.​സി​ ​നി​ല​വാ​ര​ത്തി​ൽ​ ​ടാ​റിം​ഗ് ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ന​ല്കി​യ​ ​പ​രാ​തി​യു​ൾ​പ്പ​ടെ​ ​അ​ടു​ത്ത​ 10​ ​ന് ​കേ​സ് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കാ​നാ​യി​ ​മാ​റ്റി​ ​വ​ച്ചു.​ ​അ​തി​നു​മു​മ്പാ​യി​ ​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​അ​മി​ക്ക്യ​സ്ക്യൂ​റി​യോ​ട് ​വി​ശ​ദ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​ന​ൽകാനും കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.