union

കാലടി: സി.ഐ.ടി.യു മഞ്ഞപ്ര പഞ്ചായത്ത് കൺവെൻഷൻ ചന്ദ്രപ്പുര എം. ജെ ഡേവിസ് സ്മാരക ഹാളിൽ വെച്ച് നടന്നു. സി .ഐ. ടി. യു അങ്കമാലി ഏരിയ പ്രസിഡന്റ് പി. വി ടോമി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു യൂണിയൻ മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി. പി ജോസ്, പി, ബി എൽദോ, അഡ്വ. ബിബിൻ വർഗീസ്, സി.പി.എം ലോക്കൽ സെക്രട്ടറി രാജു അമ്പാട്ട്, ബിനോയ് ഇടശ്ശേരി, സി. വി അശോക് കുമാർ, ടി .സി ഷാജൻ,ഐ. പി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു മഞ്ഞപ്ര പഞ്ചായത്ത് കൺവീനർ ജോളി.പി ജോസിനെ തെരഞ്ഞെടുത്തു.