തൃക്കാക്കര: ഇൻഫോപാർക്ക് എക്സ്‌പ്രസ് ഹൈവേയിൽ നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലിടിച്ച് മറിഞ്ഞ് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ തൃശൂർ സ്വദേശി ആര്യൻ പി. ബോസിന്റെ നില ഗുരുതരമായി തുടരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ഇൻഫോപാർക്ക് എക്സ്‌പ്രസ് ഹൈവേയിൽ വച്ചായിരുന്നു അപകടം. ബൈക്കോടിച്ചിരുന്നത് ആര്യനായിരുന്നു. അപകടത്തിൽ കാക്കനാട് രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് വിദ്യാർത്ഥിയും തൊടുപുഴ മണക്കാട് പുലിമനയ്ക്കൽ സലി പി. മത്തായിയുടെ മകനുമായ നിക്സൺ പി.സലി(19) മരിച്ചിരുന്നു.