court

കൊച്ചി: ഫ്രാങ്കോ മുളയ്‌ക്കൽ കേസിൽ പ്രോസിക്യൂഷനോടൊപ്പം ഇരയായ കന്യാസ്ത്രീയും സ്വന്തം നിലയിൽ അപ്പീൽ നൽകുമെന്ന് സേവ് അവർ സിസ്റ്റേഴ്സ് കൺവീന‌ർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മഠത്തിൽ നിന്നുതന്നെ ഇര നിയമപോരാട്ടം തുടരും. ആവശ്യമെങ്കിൽ പുനരധിവാസവും മറ്റ് സഹായങ്ങളും എസ്.ഒ.എസ് നൽകും. എത്രയുംവേഗം അപ്പീൽ നൽകും. ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ അപ്പീൽ വേഗത്തിലാക്കാനുള്ള നടപടിയുണ്ടാകണം. പല സിസ്റ്റ‌ർമാരും ഭയപ്പെട്ടിട്ടാണ് ഇരയ്ക്ക് പിന്തുണ നൽകാത്തത്. ഇരയുടെ പ്രവർത്തനത്തിലൂടെ സന്യാസസഭയിൽ മാറ്റമുണ്ടായാൽ അത് സമൂഹത്തിലും കത്തോലിക്കസഭയിലും വലിയ ചലനമുണ്ടാക്കും. വിധിയുടെ ഞെട്ടലിൽ നിന്ന് കന്യാസ്ത്രീകൾ മുക്തരായി സമൂഹത്തിന്റെ മദ്ധ്യത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.