പറവൂർ: നബാർഡിന്റെ ധനസഹായത്തോടെ പറവൂർ നിയോജക മണ്ഡലത്തിലെ പതിനാല് റോഡുകൾ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുവാൻ പത്ത് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഏഴ് വർഷ ഗ്യാരണ്ടിയുള്ള ബി.എം.ബി.സി റോഡുകളാണ് നിർമ്മിക്കുന്നത്. പറവൂർ നഗരത്തിലെ പടമടം - പെരുവാരം വടക്കേനട റോഡ്, പെരുവാരം - കിഴക്കേപ്പുറം റോഡ്, വലിയകുളം റോഡ്, പൂശാരിപ്പടി - കിഴക്കേപ്പുറം റോഡ്, കിഴക്കേപ്പുറം സ്‌കൂൾ - വാണിയക്കാട് റോഡ്, വാണിയക്കാട് - കാർത്തികവിലാസം റോഡ്, താമരക്കുളം റോഡ്, അംബേദ്‌കർ പാർക്ക് - സ്റ്റേഡിയം റോഡ്, തെക്കേനാലുവഴി - ആയുർവേദ ആശുപത്രി റോഡ്, സർവീസ് സ്റ്റേഷൻ റോഡ്. ഏഴിക്കര പഞ്ചായത്തിലെ കല്ലുച്ചിറ - മണ്ണുചിറ - ചിതുക്കുളം എന്നി റോഡുകളാണ് നവീകരിക്കുന്നത്. സാങ്കേതികാനുമതി ലഭിച്ച് ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.