
പെരുമ്പാവൂർ: ഗുരുദേവന്റെ തൃപ്പാദസ്പർശം കൊണ്ട് പരിപാവനമായ ചേരാനല്ലൂർ ധർമ്മ പരിപാലന സഭ വക ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ചു നടന്ന ഇടവൂർ ഗുരുകൃപ നൃത്ത വിദ്യാലയത്തിലെ ഡോ. പ്രവിത സുനിൽ കുമാറും സംഘവും ചേർന്ന് അവതരിപ്പിച്ച നൃത്തസന്ധ്യ കാണികളുടെ മനം കവർന്നു.
തിരുവുത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് പഞ്ചവാദ്യാ ഘോഷത്തോടെ നടക്കുന്ന രഥോത്സവത്തിന് സിനിമാ താരം ദിലീപ് തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വിരാജാലങ്കാര വിരാഡ ദർശനം നടക്കും.നാളെ രാത്രി 8.30 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വർണശബളമായ കാവടി ഘോഷയാത്രകൾക്ക് സ്വീകരണം, ചൊവ്വാഴ്ച ഉച്ചയ്ക്ക് മുതൽ പകൽപ്പൂരവും നടക്കും.