
പള്ളുരുത്തി: കേന്ദ്ര ഭരണാധികാരികൾ വമ്പൻമാർക്കും കൊമ്പൻമാർക്കും മാത്രമുള്ളതായി മാറിയിരിക്കുകയാണെന്നും സാധാരണക്കാർ ഇല്ലായ്മയിൽ നട്ടംതിരിയുകയാണെണെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരെ സി പി.ഐ നടത്തുന്ന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ഇടക്കൊച്ചി വലിയ കുളം ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംഘാടകസമിതി ചെയർമാൻ എൻ.ഇ.അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ജാഥാ കാപ്ടൻ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ്, വൈ. കാപ്ടൻ എ.കെ.സജീവൻ, ഡയറക്ടർ അഡ്വ.പി.വി.പ്രകാശൻ, സംഘാടക സമിതി ജനറൽ കൺവീനറും ലോക്കൽ സെക്രട്ടറിയുമായ കെ.പി.മണിലാൽ, എൻ.എ.ജനമേജയൻ, പള്ളുരുത്തി ലോക്കൽ സെക്രട്ടറി കെ.സുരേഷ്, അഡ്വ.ടി.ബി.ഗഫൂർ, കൗൺസിലർ സി.എൻ.രഞ്ജിത്ത്, കുമ്പളം രാജപ്പൻ, എ.ആർ.പ്രസാദ്, വി.വി. വിനു എന്നിവർ പ്രസംഗിച്ചു.