വൈപ്പിൻ: എടവനക്കാട് മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ മുങ്ങിമരിച്ചു. എടവനക്കാട് 9-ാം വാർഡിൽ വേലിയത്ത് പരേതനായ രവിയുടെ മകൻ രാജേഷാണ് (38) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ മൂരപ്പാടം നിലത്തിലാണ് സംഭവം. അമ്മ : കൈരളി. സഹോദരങ്ങൾ: രതീഷ്, രാജി.