
കളമശേരി: ഏലൂർ വടക്കുംഭാഗം തെയ്യത്തും പറമ്പിൽ പരേതനായ രവിയുടെ മകൾ രമ്യ (18) മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇന്നലെ വൈകിട്ട് 5 നായിരുന്നു സംഭവം. പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുന്നുംപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു. അമ്മ ലതയ്ക്ക് നഗരസഭ ഓഫീസിനു സമീപം ഭാഗ്യക്കുറി വില്പനയാണ് ജോലി.