dr-mathew-vellangail-97

വാഴക്കുളം: കോതമംഗലം രൂപതയിലെ മുതിർന്ന വൈദികനും മുൻ വികാരി ജനറാളുമായ മോൺ ഡോ. മാത്യു വെള്ളാങ്കൽ (97) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2ന് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: പരേതരായ അന്നക്കുട്ടി പൈലി, ജോസഫ്, കുര്യക്കോസ്, വർക്കി, മേരി എബ്രാഹം.

വിൻസെന്റ് ഡി പോൾ സഖ്യം അഖിലേന്ത്യാ ചാപ്ലൈൻ, മുവാറ്റുപുഴ നിർമല കോളജ് സുറിയാനി അദ്ധ്യാപകൻ, വടവാതൂർ സെമിനാരി, മൈനർ സെമിനാരി അദ്ധ്യാപകൻ, ജുഡീഷ്യൽ വികാരി, കോതമംഗലം രൂപത വികാരി ജനറാൾ തുടങ്ങിയ നിലകളിൽ മോൺ. വെള്ളാങ്കൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.