കൊച്ചി: അങ്കമാലി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ പരിധിയിൽ വരുന്ന കറുകുറ്റി - പാലിശേരി പി.ഡബ്ല്യു.ഡി റോഡിൽ നൈപുണ്യ സ്‌കൂളിന് സമീപത്തുള്ള കൾവർട്ട് പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ നാളെ (തിങ്കൾ) മുതൽ ഒരു മാസത്തേക്ക് വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ സൗകര്യപ്രദമായ രീതിയിൽ തിരിഞ്ഞുപോകണമെന്ന് അസി. എൻജിനിയർ അറിയിച്ചു.