madhu-s-nair

കൊച്ചി: ദേശീയ സ്വാഭിമാനമുള്ള ജനതയെയാണ് കാലഘട്ടത്തിന് ആവശ്യമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു.എസ്‌ നായർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'അമൃതമഹോത്സവം' എറണാകുളം ജില്ലാ സംഘാടകസമിതി രൂപീകരണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കേവലം രാഷ്ട്രീയസ്വാതന്ത്ര്യമല്ല, സ്വതന്ത്ര്യത്തിലൂന്നിയ ജനമുന്നേറ്റമാണ് സ്വായത്തമാക്കേണ്ടതെന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കുരുക്ഷേത്ര ചീഫ് എഡിറ്റർ കാ.ഭാ. സുരേന്ദ്രൻ പറഞ്ഞു.
മധു എസ്. നായർ അദ്ധ്യക്ഷനും എ.കെ. സനൻ മുഖ്യ സംയോജകനുമായി 101 അംഗ അമൃതോത്സവ സംഘാടക സമിതി രൂപീകരിച്ചു. വൈറ്റില ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി ഭുവനാത്മാനന്ദ, എളങ്കുന്നപ്പുഴ ദാമോദര ശർമ്മ, അഡ്വ.കെ.രാം കുമാർ, അഡ്വ.കെ.ഗോവിന്ദ ഭരതൻ, പായിപ്ര രാധാകൃഷ്ണൻ, ഇ.എൻ. നന്ദകുമാർ, ഡോ.സി.എം. ജോയി, എൻ.ആർ. മേനോൻ, ആമേട വാസുദേവൻ നമ്പൂതിരി, അഡ്വ. പി.വിജയകുമാർ, റിട്ട.ജസ്റ്റിസ് സുന്ദരം ഗോവിന്ദ്, പ്രൊഫ. ഇ.വി.നാരായണൻ, ഡോ. രാജലക്ഷ്മി എന്നിവർ രക്ഷാധികാരിമാണ്. വിവേകാനന്ദ പൈ, അബിനു സുരേഷ്, അനന്തകൃഷ്ണൻ എന്നിവരാണ് പ്രധാനഭാരവാഹികൾ.