kklm

കൂത്താട്ടുകുളം: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോ-ഓർഡിനേറ്റർ പൂവക്കുളം പനച്ചിക്കൽ ജോസ് മാത്യു (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂവക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ലോകകേരളസഭ, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ തുടങ്ങിയയിൽ അംഗമാണ്. ഭാര്യ: ലിഷ.(ഓസ്ട്രിയ) കൂത്താട്ടുകുളം പെരുമ്പിള്ളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: മനു (മാത്തപ്പൻ), ആന്റോ (പോത്തൻ). മരുമക്കൾ: ബെൽമ (കുറവിലങ്ങാട്. വടക്കേക്കുറ്റ് കുടുംബാംഗം), ഷെറിൻ (പരുമല പന്നേക്കടവിൽ കുടുംബാംഗം). എല്ലാവരും ഓസ്ട്രിയ.