
കോലഞ്ചേരി: കേരള കോൺഗ്രസ് (സ്‌കറിയ തോമസ്) എറണാകുളം ജില്ലാതല മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് ഇടപ്പരത്തി നിർവഹിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. വർഗീസ് മൂലൻ അദ്ധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറിമാരായ ഷാജി പീച്ചിക്കര , ജിജി പുളിക്കൽ, വി. കിരൺ കുമാർ, വൈസ് പ്രസിഡന്റ് കെ.പി. യാക്കോബ്, കെ.ജി. പൗലോസ്, പി.എം. ഇബ്രാഹിം, ടോണി, ജോമി , രമേശൻ തുടങ്ങിയവർ സംസാരിച്ചു.