കിഴക്കമ്പലം: തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള കുമാരപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മകരപ്പൂയ ഉത്സവവും വലിയഗുരുതിയും തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച രാത്രി 7ന് ദീപാരാധന, 7.30ന് കാവടി നിറ. ചൊവ്വാഴ്ച വൈകിട്ട് 5ന് ഭസ്മക്കാവടി ഘോഷയാത്ര, 7.30ന് ദീപാരാധന, അത്താഴപൂജ, വിളക്കിനെഴുന്നള്ളിപ്പ്. വെള്ളിയാഴ്ച രാത്രി 7ന് ദീപാരാധന, 7.30ന് വലിയഗുരുതി എന്നിവയും നടക്കും. പുലിയന്നൂർ മനയ്ക്കൽ ബ്രഹ്മശ്രീ ശശി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.