
തൃപ്പൂണിത്തുറ: സേവാഭാരതി തൃപ്പൂണിത്തുറ നഗർ സേവനകേന്ദ്രം തൃപ്പൂണിത്തുറ തെക്കുംഭാഗം മേക്കര എസ്.സി സെറ്റിൽമെന്റ് കോളനിയിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് ആമേട വാസുദേവൻ നമ്പൂതിരി നിർവ്വഹിച്ചു. സേവാഭാരതി നഗർ പ്രസിഡന്റ് പ്രൊഫ.രാമകുമാരൻ തമ്പുരാൻ, സെക്രട്ടറി രാജൻ പനയ്ക്കൽ, രാഷ്ട്രീയ സ്വയം സേവക് സംഘം ജില്ലാ കാര്യവാഹ് കെ.എ രതീഷ്, വ്യവസ്ഥാ പ്രമുഖ് കെ.വി സത്യൻ, വിദ്യാർത്ഥി പ്രമുഖ് പി.ആർ ഹരി, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി മധു പി.ആർ, നഗർ സമ്പർക്ക പ്രമുഖ് സനൽ പി.എൻ, രാഷ്ട്രീയ സ്വയം സേവക് സംഘം നഗർ കാര്യവാഹ് ഹരിദാസ്.എസ്, കൗൺസിലർമാരായ കെ.ആർ രാജേഷ്, വള്ളി മുരളി, സേവാഭാരതി ജോ.സെക്രട്ടറി രാമചന്ദ്രൻ ചക്കനാത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോ - സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം ആമേട വാസുദേവൻ നമ്പൂതിരി നിർവ്വഹിക്കുന്നു.