kurbana

കൊച്ചി: സീറോമലബാർ സഭയിൽ ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി സർക്കുലർ പുറപ്പെടുവിച്ചു.

ജനുവരി 7 മുതൽ 15 വരെ കാക്കനാട് സഭാ ആസ്ഥാനത്ത് നടന്ന സി​നഡി​ന് ശേഷം ഇറക്കിയ സർക്കുലർ ജനുവരി​ 30ന് പള്ളി​കളി​ൽ വായി​ക്കും.

ജനാഭി​മുഖ കുർബാന തുടരാൻ അതി​രൂപതയ്ക്ക് നവംബർ 27ന് നൽകി​യ ഇളവ് സഭാ നി​യമപ്രകാരം നി​ലനി​ൽക്കി​ല്ലെന്നും ഏകീകൃത കുർബാനക്രമം നടപ്പാക്കണമെന്നും വത്തി​ക്കാൻ പ്രതി​നി​ധി​ വ്യക്തമാക്കി​യി​ട്ടുണ്ട്. നി​ർബന്ധബുദ്ധി​ ഉപേക്ഷി​ച്ച് ഏകീകൃത കുർബാനക്രമം അംഗീകരി​ക്കാൻ തയ്യാറാകണം.

മെത്രാൻമാർ പരി​ഷ്കരി​ച്ച കുർബാന മാത്രമേ അർപ്പി​ക്കാവൂ. ഏകീകൃത കുർബാന നടപ്പായാൽ ജപമാലയുൾപ്പെടെയുള്ളവ നി​റുത്തലാക്കുമെന്നും തി​രുസ്വരൂപങ്ങളും നൊവേനകളും തി​രുനാളാഘോഷങ്ങളും നി​രോധി​ക്കുമെന്നും മറ്റുമുള്ള വ്യാജപ്രചാരണം വി​ശ്വസി​ക്കരുതെന്നും സർക്കുലറി​ൽ വ്യക്തമാക്കുന്നു.