df

തൃപ്പൂണിത്തുറ: ഗാർഹിക ഉപഭോക്താക്കൾക്ക് വീടിന് മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി നടപ്പിലാക്കുന്ന 'സൗര പുരപ്പുറം' സോളാർ സബ്സിഡി പദ്ധതിയുടെ തൃപ്പൂണിത്തുറ നിയോജകമണ്ഡലം ഉദ്ഘാടനം പള്ളിപ്പറമ്പുകാവ് അയിച്ചാത്ത് അഭിഷേകിന്റെ വീട്ടിൽ കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ഇലക്ട്രിക്കൽ ഡിവിഷനുകീഴിൽ നടക്കുന്ന പദ്ധതിപ്രകാരം ഉപഭോക്താവിന് സബ്സിഡി നിരക്കിൽ വീടിന് മുകളിൽ സൗരോർജ്ജപ്ലാന്റ് സ്ഥാപിക്കാം. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായി. കെ.എസ്.ഇ.ബി എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനിയറുടെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എൻജിനിയർ എ.ആർ രാജശ്രീ, കൗൺസിലർ ആന്റണി ജോ വർഗീസ്, എക്സി.എൻജിനിയർ കെ.ഇന്ദിര എന്നിവർ സംസാരിച്ചു.