തൃപ്പൂണിത്തുറ: കണയന്നൂർ താലൂക്ക് ഓഫീസും ജല അതോറിട്ടിയും സംയുക്തമായി കുടിവെള്ള ചാർജ് കുടിശിക അദാലത്ത് നടത്തുന്നു. തൃപ്പൂണിത്തുറ, മരട് നഗരസഭ പ്രദേശങ്ങളിലും കുമ്പളം, ചോറ്റാനിക്കര, ഉദയംപേരൂർ ഗ്രാമപഞ്ചായത്തുകളിലുമുള്ള വാട്ടർ ചാർജ് കുടിശികയുള്ളവർക്ക് ഇളവുകളോടെ കുടിശിക അടയ്ക്കാം. അദാലത്തിനുള്ള അപേക്ഷ ജല അതോറിട്ടി തൃപ്പൂണിത്തുറ കാര്യാലയത്തിൽ 31ന് മുമ്പായി ഫോൺ നമ്പർ സഹിതം നൽകണം.