തൃപ്പൂണിത്തുറ: ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിച്ചു വരുന്ന കരിയർ ഡവലപ്പ്മെന്റ് സെന്ററിൽ 20ന് സൗജന്യ ഓൺലൈൻ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ തുടങ്ങും. നൂറ് മണിക്കൂർ ദൈർഘ്യമുള്ള കോഴ്സാണിത്.എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. എംപ്ലോയ്മെൻന്റ് എക്സ്ചേഞ്ചിൽ നേരിട്ട് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. ബുധനാഴ്ചയാണ് അവസാന തീയതി. ഫോൺ 0484-2785859,9605030489. ഇ-മെയിൽ teetpra.emp.lbr@kerala.gov.in