തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പിറവം ജല അതോറിട്ടി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, വൈസ് പ്രസിഡന്റ് എസ്.എ ഗോപി, ടി.കെ ഭാസുരാ ദേവി, പി.കെ ബാബു, ടി.എസ് പങ്കജാക്ഷൻ, സിജി അനോഷ് എന്നിവർ സംസാരിച്ചു. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ 20ന് ജല അതോറിട്ടി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം ചേരും.