
മരട്: മത്സ്യോത്പാദന മേഖലയിൽ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയെ കുറിച്ച് കേരളത്തിലെ മത്സ്യക്കർഷകരെ ബോധവത്കരിക്കാനും പദ്ധതി പ്രയോജനപ്പെടുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഒരു ദിവസത്തെ പരിശീലന പരിപാടി കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) നടന്നു. സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിഷറീസ് ഡയറക്ടർ ആർ. ഗിരിജ ഐ.എ.എസ്, കുഫോസ് വൈസ് ചാൻസലർ ഡോ.കെ. റിജി ജോൺ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി. ഇഗ്നേഷ്യസ് മൺറോ എന്നിവർ സംസാരിച്ചു.