
മരട്: നഗരസഭ 6 -ാം ഡിവിഷനിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിനായി രണ്ടു സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. മരട് പരവര വീട്ടിൽ പരേതനായ ജേക്കബ്ബിന്റെ ഭാര്യ വിക്ടോറിയയും കുടുംബവുമാണ് സ്വന്തമായി കെട്ടിടം ഇല്ലാതിരുന്ന ഡിവിഷനിലെ അങ്കണവാടിക്ക് സ്ഥലം നൽകിയത്. കെട്ടിടത്തിന് പരേതനായ ഭർത്താവിന്റെ പേര് നൽകുമെന്ന് നഗരസഭ ഉറപ്പു നൽകി. സ്ഥലത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കി ആധാരം നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ ഏറ്റുവാങ്ങി. ഡിവിഷൻ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ഡി.രാജേഷ് ചടങ്ങിൽ പങ്കെടുത്തു.