
രാമമംഗലം: ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എം.ജി സർവകലാശാലയുടെ പ്രതിരോധനിര തീർക്കുന്നത് രാമമംഗലം സ്വദേശികളായ അഖിലും (ക്യാപ്റ്റൻ), അജയും(വൈസ് ക്യാപ്റ്റൻ) ആണ്. രാമമംഗലം പടിക്കൽ സോപാനത്തിൽ കെ. ജയചന്ദ്രന്റെയും രമയുടെയും മകൻ അഖിൽ ജെ. ജയചന്ദ്രൻ 2020 കേരള പ്രീമിയർ ലീഗ് ജേതാക്കളായ ഗോകുലം ടീം അംഗമാണ്. 2016 മുതൽ സർവകലാശാല ടീമിന്റെ അംഗമാണ്.
കഴിഞ്ഞ സന്തോഷ് ട്രോഫി കേരളാ ടീമംഗമായിരുന്നു അജയ് അലക്സ്. എം.ജി. സർവകലാശാല ടീമിന് വേണ്ടി 5 തവണ ബൂട്ട് അണിഞ്ഞിട്ടുണ്ട്. ഇടുക്കി ജില്ലാ ടീം, ബൈസാന്റിൻ, പയൻസ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ക്ലബ് ഗോൾഡൺ ത്രെഡ്സ് എറണാകുളത്തിന്റെ കളിക്കാരൻ കൂടിയാണ്. രാമമംഗലം തിരുനിലത്ത് തെക്കേ വീട്ടിൽ അലക്സാണ്ടറിന്റെയും ലിസിയുടെയും മകൻ ആണ് അജയ്. ഖത്തർ ചാമ്പ്യൻ ലീഗ് വിജയികൾ ആയ ക്രസെന്റ് ഒമേഗ ടീം അംഗങ്ങളാണ് ഇരുവരും.