
ആലുവ: സി.പി.ഐ ആലുവ മണ്ഡലം സമര പ്രചരണ ജാഥ സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്‌സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം വി.എസ്. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. നവകുമാരൻ, മണ്ഡലം സെക്രട്ടറി എ. ഷംസുദീൻ, എൻ.കെ. കുമാരൻ, വി. സെയ്തുമുഹമ്മദ്, ടി.ആർ. സലിം, എ.എ. സഹദ്, ഷംല കമാൽ എന്നിവർ സംസാരിച്ചു. കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണനയ്‌ക്കെതിരെ സംഘടിപ്പിച്ചിട്ടുള്ള ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചിന് മുന്നോടിയായിട്ടാണ് സമര പ്രചരണ ജാഥ നടക്കുന്നത്.