pachakarikrishi

പറവൂർ: കോട്ടുവള്ളി പഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിയാരംഭിച്ചു. കോട്ടുവള്ളി കൃഷിഭവന്റെ നേതൃത്വത്തിൽ ആദ്യമായിട്ടാണ് വ്യാവസായിക അടിസ്ഥാനത്തിൽ ശീതകാല പച്ചക്കറി കൃഷി തുടങ്ങിയത്.

കാലാവസ്ഥ പ്രതികൂലമായിട്ടും കോട്ടുവള്ളിയിലെ ഉപ്പു കലർന്ന മണൽ മണ്ണിൽ ശീതകാല പച്ചക്കറികൾ തഴച്ചുവളരുകയാണ്. ചെറിയാപ്പിള്ളിയിലെ സൂര്യ വനിതാ കൃഷി ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ വിളഞ്ഞ ശീതകാല പച്ചക്കറി വിളകളുടെ വിളവെടുപ്പ് കോട്ടുവള്ളി കൃഷിഓഫീസർ കെ.സി. റൈഹാന ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു, ഗ്രാമപഞ്ചായത്തംഗം ലിൻസി വിൻസെന്റ്, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, ലീമ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.