അങ്കമാലി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പാലിശേരി കാരമറ്റം റോഡിലെയും എസ്.സി.എം.എസ് കോളേജ് റോഡിലെയും കുഴികൾ കോൺക്രീറ്റ് നിറച്ച് സഞ്ചാരയോഗ്യമാക്കി. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ബൈജു പറപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി പി.എസ്. സുനിൽ കുമാർ ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹികളായ കൈലാസ് നാഥ്, ഷിബു,സുനു സുകുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.