
അങ്കമാലി: ഇന്ത്യ സ്കിൽ കോമ്പറ്റീഷനിൽ ഗാർമെന്റ് മേക്കിംഗ് വിഭാഗത്തിൽ സ്വർണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ ജോമോൾ ജോസഫിനെ സി.പി.എം ആദരിച്ചു. തുറവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. രാജൻ മെമന്റോ നൽകി. വാർഡ് മെമ്പർ എം.എസ്. ശ്രീകാന്ത്, സി.വൈ.ദേവസി , വിവേകാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
എൻ.ഐ.എഫ്.ടി ചെന്നെയിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് ബിരുദ വിദ്യാർത്ഥിയാണ് ജോമോൾ .
കിടങ്ങൂർ മോളത്ത് വീട്ടിൽ ജോസഫ്, മിൽക്ക ദമ്പതികളുടെ മകളാണ്.