കൊച്ചി: നടൻ മമ്മൂട്ടിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ജലദോഷവും തൊണ്ടവേദനയും ഉണ്ടായതിനെ തുടർന്നായിരുന്നു പരിശോധന. ഇപ്പോൾ കൊച്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ്.

കെ. മധു സംവിധാനം ചെയ്യുന്ന, സി.ബി.ഐ-അഞ്ചിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേയ്ക്ക് നിറുത്തി. പൂർണമായും ബയോബബിൾ സംവിധാനത്തിലായിരുന്നു ഷൂട്ടിംഗ്. നവംബർ അവസാനം ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ ഡിസംബർ രണ്ടാംവാരമാണ് മമ്മൂട്ടി എത്തിയത്. കൃത്യമായ ജാഗ്രതയും മുൻകരുതലും സ്വീകരിച്ചിരുന്നെങ്കിലും തനിക്കും കൊവിഡ് ബാധിച്ചെന്നും ജലദോഷമല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.