കളമശേരി: ഇ.ബാലാനന്ദന്റെ ചരമദിനവും അബ്ദുൾ റസാക്കിന്റെ രക്തസാക്ഷിത്വദിനവും 19ന് ആചരിക്കും. ഏലൂരിൽ ചൊവ്വാഴ്ച വൈകിട്ട് 6ന് വിപ്ലവഗാനസന്ധ്യ, ബുനാഴ്ച രാവിലെ വോളണ്ടിയർ മാർച്ച് എന്നിവ നടക്കും. അനുസ്മരണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്.ശർമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം.ദിനേശ് മണി, കെ.ചന്ദ്രൻപിള്ള എന്നിവർ പങ്കെടുക്കും.