
കൊച്ചി: എസ്.എൻ.ഡി.പി യോഗം തൃക്കാക്കര സൗത്ത് ശാഖയുടെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുമാരനാശാൻ സ്മൃതി വന്ദന സംഗമവും വാർഷിക പൊതു യോഗവും നടത്തി. യോഗം ശാഖ പ്രസിഡന്റ് ഉണ്ണി കാക്കനാട് ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി വിനീസ് ചിറക്കപടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ബിനോയ്.പി.ജെ. കുമാരനാശാൻ സ്മൃതി പ്രഭാഷണം നടത്തി. ചിറക്കപടി സി.എൻ. തായി, സി.എൻ. ഭാസ്‌കരൻ, സി.എൻ. കൃഷ്ണൻ കുട്ടി, സി.എൻ. കുമാരൻ എന്നിവരുടെ സ്മരണാർത്ഥം കുടുംബ യൂണിറ്റിലുള്ള കുട്ടികൾക്ക് വിദ്യഭ്യാസ സഹായത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് കുടുംബ യൂണിറ്റ് കൺവീനർ സി.ബി. സലീമും ജോയിന്റ് കൺവീനർ നീതു ഷാൽബിയും ഏറ്റു വാങ്ങി.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ സി.ഐ. സി.വി. വനോദ്, വാർഡ് കൗൺസിലർ സി.സി. വിജു, ശാഖ വൈസ് പ്രസിഡന്റ് കെ.എൻ. രാജൻ, നേതാക്കന്മാരായ കെ.ആർ. അശോകൻ, മഹേഷ്.എം.എം, സജീഷ് സിദ്ധാർദ്ധൻ, അഭിലാഷ് മാണി കുളങ്ങര, പങ്കജ് എം.ആർ, പ്രശാന്ദ് അമ്പാടി, പ്രെസന്ന സുരേഷ്, രതി ഉദയൻ, ഷാൽവി ചിറക്കപടി, കെ.ടി. ശശി എന്നിവർ സംസാരിച്ചു