religion

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് ഉത്സവ സമാപനദിനത്തിൽ സന്ധ്യയ്ക്ക് ലക്ഷദീപക്കാഴ്ച നടത്തി. ദീപാരാധനയ്ക്ക് ശേഷം ലക്ഷദീപക്കാഴ്ചയ്ക്ക് മേൽശാന്തി ഹരി നമ്പൂതിരി ആദ്യദീപം തെളിച്ചു. ക്ഷേത്രത്തിൽ നടന്നുവന്ന യജുർവേദ ലക്ഷാർച്ചനയും സമാപിച്ചു.