avard

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ചരിത്രകാരൻ മോഹൻ ദാസ് സൂര്യനാരായണന് അവാർഡ് ലഭിച്ചു.മോഹൻദാസ് രചിച്ച മൂവാറ്റുപുഴയുടെ നഗരപുരാവൃത്തൾ എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. കുഞ്ചൻ നമ്പ്യാർ സ്മാരക സമതി ഏർപ്പെടുത്തിയ പഠനകൃതിക്കുള്ള അവാർഡാണിത്. മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ പോലൊരു ചരിത്ര പുസ്തകം വിറ്റഴിക്കാൻ മൂവാറ്റുപുഴയിലെ അക്ഷരപ്പുരയായ ന്യൂകോളേജ് ബുക്ക് സ്റ്റാളും മൂവാറ്റുപുഴയുടെ സായാഹ്ന സൗഹൃദ വേദിയുടെ കേന്ദമായ നാന ഹോട്ടലുമാണ സ്വയം തയാറായി മുന്നോട്ട് വന്നത്. ഒരുപുസ്തകത്തിനും ഗ്രന്ഥകാരനും ലഭിക്കാവുന്ന ആദ്യ ജനകീയഅവാർഡായിരുന്നു മോഹൻ ദാസ് പറയുന്നു.

മൂവാറ്റുപുഴ പോലൊരു ദേശത്തിന്റെചരിത്രരചനയ്ക്ക് ഇത്രമാത്രം സ്വീകാര്യത ലഭിക്കണമെങ്കിൽ ചരിത്രരചനയിൽ മോഹൻ ദാസ് പുലർത്തിയ സൂഷ്മതയും ഭാഷാശുദ്ധിയും ചരിത്ര വസ്തതകളുടെ യഥാർത്ഥ ചിത്രവും പുസ്തകത്തിൽ അവതിപ്പിച്ചു എന്നുള്ളതാണ്. ഡോ.ഇന്ദ്രബാബു , ഡോ.രാജാവാര്യർ, പ്രൊഫ. എംഎസ്.നൗഫൽ എന്നവരടങ്ങിയ ജഡ്ജിംഗ് കമ്മറ്റിയാണ് അവാർഡ് നിർണയിച്ചത്. ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്നും ഡോ. ഇന്ദ്രബാബു അറിയിച്ചു.