socialissu

മൂവാറ്റുപുഴ: പ്രായിപ്ര പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ദുരിത്തതിൽ. രാത്രിയും പകലും റോഡുകളെല്ലാം നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസം പഞ്ചായത്തോഫീസും നായകൾ കയ്യേറി.

പായിപ്ര, മനാറി, പള്ളിച്ചിറങ്ങര, ചാരപ്പാട്, മുളവൂർ, മുടവൂർ, നിരപ്പ് എന്നിവിടങ്ങലിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിൽ അറവു ശാലകൾ വർദ്ധിച്ചതോടെയാണിത്. അറവുശാലകളിൽ നിന്നുള്ള അവശിഷ്ടങ്ങളും കോഴിഫാമുകളിൽ നിന്നുള്ള ചത്ത കോഴികളും നായകൾ ഭക്ഷിക്കുകയാണ്.

ചാരപ്പാട്, പോയാലി മലകളിലാണ് തെരുവു നായകളുടെ വിഹാര കേന്ദ്രങ്ങൾ. വളർത്തു മൃഗങ്ങളെ പ്രധാനമായി നെരുവു നായകൾ കടിച്ചു കീറുകയാണ്. ചേന്ദൻ പറമ്പ് മലയിൽ കെട്ടിയിരുന്ന കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള എട്ട് ആടുകളെ മാസങ്ങൾക്ക് മുമ്പ് കൂട്ടമായി എത്തിയ നായകൾ കടിച്ചുകൊന്നു. മുളവൂരിൽ കോഴിക്കൂട് തകർത്ത് അഞ്ച് ഗിനികോഴികളെ തെരുവുനായകൾ കടിച്ചുകൊന്നു.

പായിപ്ര പഞ്ചായത്ത് 15-ാം വാർഡിൽ മുടവൂർ ആട്ടിൻ കുട്ടിയെ തെരുവ് നായകൾ കടിച്ച് കൊന്നിരുന്നു. പകൽസമയത്ത് സ്ക്കൂളിൽപോകുന്ന കട്ടികൾക്കുനേരെയും കാൽനടയാത്രക്കാർക്ക് നേരെയും നായകളുടെ ആക്രമണമുണ്ടായി.

മൂവാറ്റുപുഴ നായകളുടെ പെരുപ്പംതടയാൻ എ.ബി.സി പദ്ധതി കൊണ്ടുവന്നെങ്കിലും പൂർണമായി നടപ്പാക്കാനായിട്ടില്ല. നായപിടുത്തത്തിന് തദ്ദേശ സ്വയംഭരണസ്ഥാപനത്തിന് പദ്ധതിയുണ്ടായിരുന്നെങ്കിലും എബിസി പദ്ധതി വന്നതോടെനായ പിടുത്തവും ഉപേക്ഷിച്ചു.