
ആലുവ: 'മുപ്പത്തടം എൻറെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ' ഗാന്ധിജയന്തിയോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏഴാമത് ഉപന്യാസ മത്സരത്തിന്റെ സമ്മാന വിതരണം മന്ത്രി പി. രാജീവ് നിർവഹിച്ചു. ഗൗരി നാരായണനും (ഹയർ സെക്കൻഡറി സ്‌ക്കൂൾ മുപ്പത്തടം), എയ്ഞ്ചൽ ആനിക്കും (ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം), ശിവാനി എൻ.എസ് (ജി എച്ച് എസ് എസ് നടുവന്നൂർ, കോഴിക്കോട് ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 18000 രൂപയുടെ ഗാന്ധിസാഹിത്യ പുസ്ത്തകങ്ങളും മൊമൻറോയും പ്രശസ്തിപത്രവു മടങ്ങുന്നതാണ് സമ്മാനങ്ങൾ. എം ജി സർവകലാശാലയിൽ നിന്നും എം.എസ്.സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന ശ്രീകുമാറിനെയും, മാദ്ധ്യമ - സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഷാജി ഇടപ്പള്ളിയെയും അനുമോദിച്ചു.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വി.എം. ശശി, അജിതകുമാരി, ശ്രീമൻ നാരായണൻ, ശശിധരൻ കല്ലേരി, എച്ച്.സി. രവീന്ദ്രൻ, ഹരിശ്രീ ബാബുരാജ്, എസ്. ആന്റണി, ഷാജി ഇടപ്പള്ളി എന്നിവർ സംസാരിച്ചു. രവിനായർ മന്ത്രിക്ക് ഉപഹാര സമർപ്പണം നടത്തി.