pic

കോതമംഗലം : മികച്ച സർവകലാശാല ടീമിനെ കണ്ടെത്തുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജലന്ദർ സന്റ് ബാബ ഭഗ് സിംഗ്യൂണിവേഴ്സിറ്റിയെ തോൽപിച്ചു. കാലിക്കറ്റിനു വേണ്ടി 18 ആം മിനിറ്റിൽ നിസാമുദീൻ യു. കെ (17)യും,22 ആം മിനിറ്റിൽ മുഹമ്മദ്‌ ഷഫ്‌നീദും(7)ഓരോ ഗോൾ വീതം അടിച്ചു.

രാവിലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ എം. ജി യൂണിവേഴ്സിറ്റിയെ എതിരില്ലാതെ ഒരു ഗോളിന് തോൽപിച്ചാണ് കാലിക്കറ്റ്‌ ഫൈനലിൽ പ്രവേശിച്ചത്. പഞ്ചാബി യൂണിവേഴ്സിറ്റിയെ എതിരില്ലാതെ ഒരു ഗോളിന് തോൽപ്പിച്ചാണ് സന്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റി ഫൈനലിൽ എത്തിയത്.അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ മത്സരത്തിൽ എം. ജി. സർവകലാശാല ഉൾപ്പെടെ രാജ്യത്തെ 16 യൂണിവേഴ്സിറ്റി ടീമുകൾ ആണ് മത്സരത്തിനുണ്ടായത്. ഇതിൽ ദക്ഷിണ മേഖല ചാമ്പ്യൻമാരായിരുന്നു എം. ജി.