v-santhoshbabu

ആലുവ: എസ്.എൻ.ഡി.പി യോഗം പ്രഥമ ജനറൽ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശാന്റെ 98 -ാമത് ചരമ ദിനത്തിൽ ആലുവ യൂണിയൻ ആസ്ഥാനത്ത് പോഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുമാരനാശാൻ അനുസ്മരണ സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.ആർ. നിർമൽ കുമാർ, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, പോഷകസംഘടന ഭാരവാഹികളായ ബിന്ദു രതീഷ്, അമ്പാടി ചെങ്ങമനാട്, സുനീഷ് പട്ടേരിപ്പുറം, അനിത് മുപ്പത്തടം, ശരത് തായിക്കാട്ടുകര, രാജേഷ് എടയപ്പുറം, സുനിൽ ഘോഷ്, വിജയൻ നയത്തോട്, എൻ.പി. സുനിൽകുമാർ, രാധാകൃഷ്ണൻ നൊച്ചിമ, കെ.ഡി. സജീവൻ, ഡി.വേണു, എം.കെ. കോമളകുമാർ എന്നിവർ സംസാരിച്ചു.

ആലുവ ശ്രീനാരായണ ക്ളബ് സംഘടിപ്പിച്ച മഹാകവി കുമരാനാശാൻ അനുസ്മരണം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ക്ളബ് വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലറുമായ കെ.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, യോഗം ബോർഡ് മെമ്പർ ടി.എസ്. അരുൺ, ആർ.കെ. ശിവൻ, കെ.ആർ. ബൈജു കോടോത്ത്, കെ.ആർ. സുനിൽ, എം.കെ. ശശി, ലൈല സുകുമാരൻ, ചന്ദ്രൻ അടുവാശേരി, രൂപേഷ് മാധവൻ എന്നിവർ സംസാരിച്ചു.