p-rajeev

കളമശേരി: സി.പി.എമ്മിന്റെ ഏലൂരിലെ രക്തസാക്ഷി അബ്ദുൾ റസാക്കിന്റെ ഉമ്മ കുഞ്ഞിപ്പാത്തുവിനെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൂത്ത മകൻ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അവശനിലയിൽ കഴിയുകയാണ്.
ഏലൂർ നഗരസഭാ ചെയർമാർ എ .ഡി. സുജിൽ, സി.പി.എം ഏലൂർ വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.എ. ഷിബു, ഏരിയ കമ്മിറ്റിയംഗം ടി.വി. ശ്യാമളൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 1982ൽ പ്രഥമ ദേശീയ പൊതുപണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവർത്തനത്തിനിടെയാണ് അബ്ദുൾ റസാക്ക് രക്തസാക്ഷിയായത്.