
ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മലമ്പനി വിമുക്ത പ്രദേശമായി മന്ത്രി പി. രാജീവ് പ്രഖൃാപിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി പഞ്ചായത്ത് പ്രദേശക്ക് ആർക്കും മലമ്പനി രോഗബാധ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ബിനാനിപുരം പ്രാഥമിക കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിനെ തുടർന്നുളള പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ഇനിമുതൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ കുടുംബാരോഗൃകേന്ദ്രം പ്രവർത്തിക്കും.
പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധൃക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. സ്റ്റെഫി സെബാസ്റ്റൃൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ. അബുബക്കർ, ട്രീസ മോളി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ പി.കെ. സലിം, കെ.എം. മുഹമ്മദ് അൻവർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ശിവൻ, കെ.എൻ. രാജീവ്, ടി.ബി. ജമാൽ, പി.എ. സിയാദ്, എം.കെ. ബാബു, സുനിതാകുമാരി, ആർ. പ്രജിത, ഉഷദാസൻ, പി.ജെ. ലിജിഷ, റമീന അബ്ദുൾ ജബ്ബാർ, ബേബി സരോജം, ആർ. മീര എന്നിവർ സംസാരിച്ചു.