
കാലടി: ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പു യോഗം പഞ്ചായത്ത് പ്രസിഡൻ്റ് കെ .സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സിന്ധു പാറപ്പുറം അദ്ധ്യക്ഷയായി . സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി .ജെ ആന്റൂ, കെ. പി അനൂപ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. സി ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി ടി.എസ് പ്രസാദ് എന്നിവർ സംസാരിച്ചു.13 വർക്കിംഗ് ഗ്രൂപ്പുകളാണ് രൂപീകരിച്ചത്.അടുത്ത അഞ്ചു വർഷത്തേക്ക് നടപ്പിലാക്കേണ്ട വികസന പദ്ധതികളുടെ കരടു രൂപരേഖ വർക്കിംഗ് ഗ്രൂപ്പിൽ ചർച്ച ചെയ്തു.