haris

ആലുവ: പഠനത്തിന്റെ ഭാഗമായി ലേഖനങ്ങൾ എഴുതാനായി പുസ്തകങ്ങൾ വായിക്കേണ്ടിയിരുന്നുവെങ്കിൽ ഇന്നത്തെ ഗവേഷണ വിദ്യാർത്ഥികൾക്ക് വിവരങ്ങൾ ഇന്റർനെറ്റുകളെ ആശ്രയിക്കുന്നത് എളുപ്പമാണെങ്കിലും അതുവഴി വ്യക്തിയുടെ സ്വയം ആർജ്ജിത കഴിവുകൾ നഷ്ടപ്പെട്ടുകൊടുന്ന അവസ്ഥയാണെന്ന് യുവ ശാസ്ത്രജ്ഞൻ ഡോ. എം.കെ. ഹാരീസ് പറഞ്ഞു.

കുട്ടമശേരി ചാലയ്ക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറിക്ക് കഴിഞ്ഞ വർഷം അനുവദിച്ച ലൈബ്രറി ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിവുകൾ ഉള്ളവർക്കെ മികച്ച ലോകത്തെയും മൂല്യ സംസ്‌കാരത്തെയും സൃഷ്ടിക്കാൻ കഴിയുവെന്നും വായനക്ക് അതിന് കഴിയുമെന്നും ഗുരുത്വ തരംഗം കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ അംഗവുമായ ഡോ. ഹാരിസ് പറഞ്ഞു. ഇന്നത്തെ കുട്ടികൾക്ക് പലപ്പോഴും രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചാണ് വിവിധ മേഖലകൾ തിരഞ്ഞെടുക്കുന്നതെന്നും വിദ്യാർത്ഥികളുടെ അഭിരുചികൾക്ക് പലരും പ്രാധാന്യം കൽപ്പിക്കാറില്ലെന്നും ഇത് വിദ്യാർത്ഥികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈബറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഇ. സുധാകരൻ, കെ.എം. അബ്ദുൽ സമദ്, അബൂ താഹിർ തമ്പി ക്കുടി, ഷീല തങ്കപ്പൻ, രഹന സിദ്ധീഖ്, അഭിരാമി ഷാജി എന്നിവർ സംസാരിച്ചു.