വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം എടവനക്കാട് നോർത്ത് ശാഖ 27ാമത് വാർഷിക പൊതുയോഗം വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയൻ ഹാളിൽ യൂണിയൻ പ്രസിഡന്റ് ടി.ജി.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പിഗോപാലകൃഷ്ണൻ നിർവഹിച്ചു.
യൂണിയൻ കൗൺസിലർ സി.കെ. ഗോപാലകൃഷ്ണൻ, യൂണിയൻ പ്രതിനിധി ഇ.കെ.ബാബു, ശാഖാ സെക്രട്ടറി വി.സി.ഷാജി , വൈസ് പ്രസിഡന്റ് കെ.ആർ.അജയ് ഘോഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.ആർ.സുമനൻ (പ്രസിഡന്റ് ), സാജൻ പനക്കൽ (വൈസ് പ്രസിഡന്റ് ) , ആശാലത ബിനിൽ കുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.