പെരുമ്പാവൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസും എക്‌സൈസ് വകുപ്പിന്റെ വിമുക്തി ലഹരിവർജന മിഷനും സംയുക്തമായി മുടക്കുഴ കണ്ണഞ്ചേരി കോളനിയിൽ ലഹരിക്കെതിരെ ജനകീയ മുഖാമുഖവും ഭവന സന്ദർശനവും സംഘടിപ്പിച്ചു.
മുഖാമുഖം പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ അദ്ധ്യക്ഷത വഹിച്ചു. വിമുക്തി സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ബോധവത്കരണ ക്ലാസ് നയിച്ചു. അസി. എക്‌സൈസ് കമ്മീഷണർ ജി.സുരേഷ്‌കുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഷ്‌നി എൽദോ, വാർഡ് മെമ്പർമാരായ പി.എസ്.സുനിത്ത്, വത്സ വേലായുധൻ, അസി.എക്‌സൈസ് എൻ.വി.റെജി, സിവിൽ എക്‌സൈസ് ഓഫീസർ ഗോപാലകൃഷ്ണൻ, പട്ടികജാതി വികസന ഓഫീസ് സീനിയർ ക്ലർക്ക് എസ്. ശ്രീനാഥ് , രാംദാസ് രായമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കോളനിയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശമുയർത്തി ഭവന സന്ദർശനം നടത്തി. പരിപാടികൾക്ക് പട്ടികജാതി വികസന ഓഫീസർ എസ്.രാജീവ്, വിമുക്തിമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ഫൈസൽ, എസ്.സി. പ്രമോട്ടർ ബിന്ദു ബിജു തുടങ്ങിയവർ നേതൃത്വം നൽകി.