വൈപ്പിൻ: ആശയത്തിന്റെ കരുത്തും കലയുടെ സൗന്ദര്യവും ഇഴചേർത്ത കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്തകലാജാഥയെ വരവേൽക്കാൻ സംഘാടക സമിതി രൂപികരിച്ചു. പ്രകൃതിയെ മറന്ന് മനുഷ്യന് മാത്രമായി ഒരുലോകം കെട്ടിയുയർത്താനാവില്ലെന്നും സർവജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കേണ്ട ഏകലോകം എന്ന ആശയം ഇനിയും കൂടുതൽ സ്വീകാര്യത നേടേണ്ടതുണ്ടെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.ഈ പ്രമേയങ്ങൾ ഉൾകൊണ്ട് ഒരുക്കിയിട്ടുള്ള ഈ വർഷത്തെ ശാസ്ത്ര കലാജാഥ ഫെബ്രുവരി 6 ന് വൈപ്പിൻ കരയിലെത്തു.
ജാഥയെ സ്വീകരിക്കുന്നതിനുള്ള ചെറായിയിലെ സംഘാടക സമിതി ഭാരവാഹികളായി പള്ളിപ്പുറം സർവീസ് ബാങ്ക് പ്രസിഡന്റ് അഡ്വ: കെ.വി. ഏബ്രാഹം (രക്ഷാധികാരി), വൈപ്പിൻബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ. ജയൻ (ചെയർമാൻ) , പരിഷത്ത്‌മേഖല ട്രഷറർ സി.പി. സുഗുണൻ (ജനറൽ കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.