ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മുപ്പത്തടം കാച്ചപ്പിള്ളിചാൽ പടശേഖരസമിതിയുടയും ആഭിമുഖ്യത്തിൽ 12.5 ഏക്കർ തരിശ് പാടശേഖരത്ത് ആരംഭിച്ച നെൽകൃഷി മന്ത്രി പി. രാജീവ് ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്മുട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ.എൻ. രാജീവ്, പി.കെ. സലിം, കെ.എം. മുഹമ്മദ് അൻവർ, വി കെ ശിവൻ, ആർ. പ്രജിത, എം.കെ. ബാബു, ടി.ബി. ജമാൽ, പി.എ. സിയാദ്, ട്രീസ്സമോളി, പി.എ. അബൂബക്കർ, നെയ്മ നൗഷാദ്അലി, ടി.കെ. ഷാജഹാൻ, രത്‌നമ്മ സുരേഷ്, സിനോജ് വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.

കടുങ്ങല്ലൂർ പഞ്ചായത്തിൽ 35 വർഷങ്ങളായി തരിശുകിടക്കുന്ന എടയാറ്റുചാൽ, പടിഞാറെ കടുങ്ങല്ലൂർ മുണ്ടോപ്പാടം, കിഴക്കെ കടുങ്ങല്ലൂർ കടുങ്ങുചാൽ, ഏലപ്പാടം എന്നിവിടങ്ങളിലായി ഈ വർഷം 450 ഏക്കർ പാടശേഖരങ്ങളിൽ നെൽകൃഷി ആരംഭിച്ചിട്ടുണ്ട്.