പള്ളുരുത്തി: മാനാശ്ശേരിയിൽ ഫി ഷിംഗ് ഗ്യാപ് പ്രവർത്തനക്ഷമമാ ക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം സം രക്ഷിക്കണമെന്നും അവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ കൺവെൻഷൻ നടത്തി. കൺവൻഷൻ ഫാ.പോൾ കൊച്ചിക്കാരൻ ഉദ്ഘാടനം ചെയ്‌തു . കടൽകയറ്റത്തെ പ്രതിരോധി ക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങളുണ്ടാക്കി തൊഴിലാളികളുടെ മത്സ്യബന്ധനാവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ജനപ്രതിനിധികൾ ഇക്കാര്യത്തിലുള്ള അനാസ്ഥ അവസാനിപ്പിക്കണമെന്ന് അദ്ദേ ഹം അവശ്യപ്പെട്ടു.

ഡിവിഷൻ കൗൺസിലർ കെ.പി . ആന്റണി അദ്ധ്യക്ഷത വഹിച്ചു . മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ്ജോർജ് വിഷയം അവതരിപ്പിച്ചു. ഫാ. അന്റോണിറ്റോ പോൾ പ്രഭാഷണം നടത്തി . എ.സി . ക്ലാരൻസ്, എൻ.എ.ജെയിൻ, ഒ.എസ്. മെൽവിൻ തുടങ്ങിയവർ പ്രസംഗിച്ചു .കടവ് കേന്ദ്രീകരിച്ച് 25 ന് വൈകിട്ട് ശ്രദ്ധ ക്ഷണിക്കൽ സമ്മേളനം നടത്താൻ കൺവെൻഷൻ തീരുമാനിച്ചു . ഫാ.പോൾ കൊച്ചിക്കാരൻ, ഫാ. അന്റോണിറ്റോ പോൾ, കെ.പി . ആന്റണി എന്നിവർ രക്ഷാധികാരികളായും എ.സി . ക്ലാ രൻസ് ചെയർമാനും , ജോസഫ് സി. ബി. ജനറൽ കൺവീനറും കെ .എ. മാനുവൽ ട്രഷററുമായി 15 അംഗ കടവ് സംരക്ഷണ സമിതി രൂപീകരിച്ചു . ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനങ്ങൾ നൽകാനും നിയമ നടപടികൾ സ്വീകരിക്കാനും വിപുലമായ പ്രചാരണ പ്രക്ഷോഭ പരിപാടികൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു.