കൊച്ചി: പ്രഥമ ജില്ലാ ഒളിമ്പിക്‌സ് ഗെയിംസിന് കൊടിയിറങ്ങി. കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യ്തു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ സന്നിഹിതനായിരുന്നു. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്യ്തു. 24 വേദികളിലായിരുന്നു മത്സരങ്ങൾ. ജില്ലാതല മത്സര വിജയികൾ ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഒളിമ്പിക്‌സ് ഗെയിംസിൽ പങ്കെടുക്കാൻ യോഗ്യത നേടി.