ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ പകുതിയിലേറെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചൂർണ്ണിക്കര പഞ്ചായത്ത് ഓഫീസ് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് അടച്ചിടും. പഞ്ചായത്ത് ഓഫീസ് അണുനശീകരണം നടത്തി 24 മുതൽ ഓഫീസ് തുറക്കുമെന്നും അത്യാവശ്യക്കാർക്ക് ഓൺലൈൻ സംവിധാനം ഉപയോഗിക്കാമെന്നും സെക്രട്ടറി അറിയിച്ചു.