കൊച്ചി: മാനേശി ഫിഷിംഗ് ഗ്യാപ് പ്രവർത്തനക്ഷമമാക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവന അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാനാശേരി കടവ് സംരക്ഷണ സമിതി കൺവൻഷൻ നടത്തി. മാനാശേരി സെന്റ് മൈക്കിൾസ് എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങ് ഫാ. പോൾ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കെ.പി. ആന്റണി അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് വിഷയം അവതരിപ്പിച്ചു. ഫാ. ആന്റോണിയോ പോൾ, എൻ.സി ക്ലാരൻസ്, എൻ.എ. ജെയിംസ്, ഒ.എസ്. മെൽവിൻ സംസാരിച്ചു. 25ന് വൈകിട്ട് ശ്രദ്ധക്ഷണിക്കൽ സമ്മേളനം നടത്താൻ യോഗം തീരുമാനിച്ചു.